Premier League
യുണൈറ്റഡിന് സമനിലപ്പൂട്ട്
അത്യന്തം ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. പ്രീമിയർ ലീഗ് പോയൻ്റ് പട്ടികയിൽ അവസാന ഭാഗത്തുള്ള ഫുൾഹാമാണ് ചെകുത്താൻമാരെ കുരുക്കിയത്. ഉറുഗ്വായ് താരം കവാനിയിലൂടെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിയ യുണൈറ്റഡ് ജയിക്കുമെന്നാണ് കരുതിയത്. എന്നാൽ രണ്ടാം പകുതിയിൽ ബ്രയാനിലൂടെ ഫുൾഹാം സമനില ഗോൾ നേടി. വിജയഗോൾ നേടാൻ ചെകുത്താൻമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിന് ശേഷം നടന്ന ചെൽസി ലെസ്റ്റർ മത്സരത്തിൽ ലെസ്റ്റർ തോറ്റതോടെ യുണൈറ്റഡ് പോയൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചു.37 മത്സരങ്ങളിൽ നിന്ന് 71 പോയൻ്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.