GossipsPremier League
മേസൺ മൌണ്ട് ചെൽസിയുടെ ഈ സീസണിലെ ഏറ്റവും മികച്ച താരം
യുവ താരം മേസൺ മൌണ്ട് 2020/21 സീസണിലെ ചെൽസിയുടെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ചെൽസിക്കായി സീസണിൽ ഉടനീളമുള്ള മികച്ച പ്രകടനമാണ് താരത്തിന് അവർഡിന് അർഹനാക്കിയത്.
ചെൽസിയെ ചാമ്പ്യൻസ് ലീഗ്, എഫ്. എ കപ്പ് ഫൈനലുകളിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ ചെൽസിക്കായി ഒമ്പത് ഗോളുകളും എട്ട് അസിസ്റ്റുകളും മൌണ്ട് നേടിയിട്ടുണ്ട്.