GossipsPremier League
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരം ലോകഫുട്ബോളിലെത്തന്നെ ബുദ്ധിമുട്ടേറിയതെന്ന് ക്ളോപ്പ്
മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരം ലോകത്തിലെ തന്നെ ബുദ്ധിമുട്ടേറിയ മത്സരമാണെന്ന്ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ്. ഞായറാഴ്ചയാണ് പ്രീമിയർ ലീഗ് വമ്പന്മാർ ഏറ്റുമുട്ടുന്നത്.
ഹോം മാച്ചാണോ എവേ മാച്ചാണോ എന്നതിന് പ്രാധാന്യമില്ല, ഞങ്ങൾ ധൈര്യശാലികളാണെന്നതാണ് പ്രധാനം. ഞങ്ങൾ ഞങ്ങളുടെ പരമാവധി കഴിവുപയോഗിച്ച് കളിക്കും. എന്റെ അഭിപ്രായത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരമാണ്. ഈ സീസണിൽ ധാരാളം മാറ്റങ്ങളുണ്ട്, അതുകൊണ്ട് കഴിഞ്ഞ സീസണിലെ മത്സരഫലവുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ല.
സിറ്റിക്കെതിരെ ആരോഗ്യവാന്മാരായ മികച്ച പ്ലേയേഴ്‌സുമായി ലിവർപൂൾ അണിനിരക്കും.
– യൂർഗൻ ക്ളോപ്പ്