Premier League
മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് സ്വന്തമാക്കാൻ 20 വർഷം വേണ്ടിവരുമെന്ന് റയാൻ ഗിഗ്ഗ്സ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി പ്രീമിയർ ലീഗ് സ്വന്തമാക്കാൻ ഇരുപത് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്ഗ്സ്. 2012/13ൽ സർ അലക്സ് ഫെർഗൂസനൊപ്പമാണ് ചെകുത്താന്മാർ അവസാനമായി പ്രീമിയർ ലീഗിൽ മുത്തമിട്ടത്.
യുണൈറ്റഡ് പ്രീമിയർ ലീഗ് സ്വന്തമാക്കാൻ 15 മുതൽ 20 വർഷം വരെയെടുക്കും, പ്രത്യേകിച്ചും ലിവർപൂൾ കോച്ചായ ക്ളോപ്പും, സിറ്റി കോച്ചായ ഗാർഡിയോളയും പ്രീമിയർ ലീഗിൽ ഉള്ളതുവരെ. ക്ളോപ്പിന് ലീഗ് കിരീടം സ്വന്തമാക്കാൻ നാലരവർഷം വേണ്ടി വന്നു. ക്ളോപ്പ് ലിവർപൂളിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് യുണൈറ്റഡ് ചിന്തിക്കണം. അദ്ദേഹം ഓരോ സീസണിലും ലിവർപൂളിനെ മെച്ചപ്പെടുത്തി വരുകയാണ്.
– റയാൻ ഗിഗ്ഗ്സ്