Premier League
ബ്രസീലിയൻ പ്രതിരോധ നായകന്റെ കരാർ നീട്ടി ചെൽസി
ഈ സീസൺ ആദ്യം പാരിസ് സായ്‌ന്റ് ജർമമെയിനിൽ നിന്ന് ഫ്രീ ഏജന്റ് ആയിട്ട് ചെൽസിയിൽ എത്തിയ തിയാഗോ സിൽവയുടെ മികച്ച പ്രകടനത്തിന് സമ്മാനം നൽകി ക്ലബ്ബ് മാനേജ്മെന്റ്.
36 വയസ്സുകാരനായ സിൽവ പ്രായത്തിനെ വെറും അക്കം മാത്രം ആക്കുന്ന രീതിയിൽ ആണ് പ്രകടനം കാഴ്ചവെച്ചത്.തുടർന്ന് സിൽവയുടെ കരാർ ഒരുവർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ചെൽസി മാനേജ്മെന്റ് സ്വീകരിക്കുകയായിരുന്നു.ഈ സീസണിൽ ട്യൂഷലിനു കീഴിലുള്ള ചെൽസിയുടെ തേരോട്ടത്തിൽ നിർണായക പങ്കുവഹിച്ച ആളാണ് തിയാഗോ.