പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ വിജയം
അങ്ങനെ യുണൈറ്റഡിന് സീസണിലെ ആദ്യ വിജയം
ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ തന്നെ ക്രിസ്റ്റൽ പാലസിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ശേഷം തിരിച്ചുവരവ് അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന ലീഗ് കപ്പ് മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ചെകുത്താൻപട ജയിച്ചു കയറിയത്.
മികച്ച പ്രകടനത്തോടെ പുതിയ സൈനിംഗ് ഡോണി വാൻ ഡി ബീക്ക് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി.
ആദ്യ പകുതിയിൽ 44ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുവാൻ മാട്ടയാണ് യുണൈറ്റഡിനെ മുമ്പിൽ എത്തിച്ചത്. പകരക്കാരായി ഇറങ്ങിയ റാഷ്ഫോർഡും ഗ്രീൻവുഡും സ്കോർ ചെയ്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടി പൂർത്തിയാക്കി.
ടീമിനായി അരങ്ങേറ്റം കുറിച്ച ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സനും മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ മത്സരത്തിലെ വിജയത്തോടെ ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി 50 വിജയങ്ങൾ പൂർത്തിയാക്കി.
സ്കോർഷീറ്റ്
യുണൈറ്റഡ് 3 – 0 ലൂട്ടൺ ടൗൺ
J.മാട്ട 44′(P)
M.റാഷ്ഫോർഡ് 88′
M.ഗ്രീൻവുഡ് 90+2′