പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ വിജയം
രക്ഷപ്പെട്ട് യുണൈറ്റഡ്
പ്രീമിയർ ലീഗിലെ ആദ്യ ജയം മോഹിച്ചിറങ്ങിയ യുണൈറ്റഡ് കഷ്ടിച്ച് രക്ഷപ്പെട്ടു. ആദ്യ പകുതിയിൽ നീൽ മൗപേയുടെ പെനാൽറ്റി ഗോളിൽ മുന്നിൽ കടന്ന ബ്രൈട്ടനെതിരെ രണ്ട് ഗോൾ തിരിച്ചടിച്ച് യുണൈറ്റഡ് ലീഡ് സ്വന്തമാക്കിയിരുന്നു. മൗപേയുടെ ഗോളിന് ഏതാനും മിനിറ്റ് കഴിഞ്ഞു തന്നെ യുണൈറ്റഡ് തിരിച്ചടിച്ചു. നിർഭാഗ്യവശാൽ മഗ്വയറിൻ്റെ ഷോട്ട് ലൂയിസ് ഡങ്കിൻ്റെ മേലിലുരസി പോസ്റ്റിലെത്തി. രണ്ടാം പകുതിയിൽ നല്ല പ്രകടനത്തോടെ തുടങ്ങിയ യുണൈറ്റഡിനെ റാഷ്ഫോർഡ് മുന്നിൽ എത്തിച്ചു.റാഷ്ഫോർഡിൻ്റെ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ 10,000ആമത്തെ ഗോളാണ്.
അതിന് ശേഷം ഡിഫൻസീവ് കളി കളിച്ച യുണൈറ്റഡിനെ ഇഞ്ചുറി ടൈമിലെ ഗോളിൽ സീഗൾസ് കുരുക്കിയതാണ്. കളിയുടെ അവസാനം ബ്രൂണോയുടെ പെനാൽറ്റി ഗോളിലാണ് യുണൈറ്റഡ് ജയിച്ചുകയറിയത്. ചെകുത്താൻമാർക്കെതിരെ വമ്പൻ പ്രകടനം പുറത്തെടുത്ത ബ്രൈട്ടന് കളി നിരാശ പകരുന്നതായി.
സ്കോർഷീറ്റ്
ബ്രൈട്ടൻ 2 – 3 യുണൈറ്റഡ്
ബ്രൈട്ടൻ
N.മൗപേ 40′ (P)
S.മാർച്ച് 90+5′
യുണൈറ്റഡ്
L.ഡങ്ക് 43′ (OG)
M.റാഷ്ഫോർഡ് 55′
B.ഫെർണാണ്ടസ് 90+10′ (P)