പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം, യുണൈറ്റഡ് പീരങ്കികൾക്കെതിരെ
ഇന്ന് ഓൾഡ് ട്രാഫോർഡിൽ തീ പാറും.ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗിനെ തകർത്ത് വരുന്ന യുണൈറ്റഡിന് ഇന്ന് ഇത്തിരി വിയർക്കേണ്ടിവരും. അർട്ടെറ്റക്ക് കീഴിൽ വമ്പൻ പ്രകടനം തുടരുന്ന ആഴ്സനലാണ് ചെകുത്താൻമാരുടെ എതിരാളികൾ. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഓൾഡ് ട്രാഫോർഡിൽ ഒരു മത്സരം പോലും ജയിക്കാൻ യുണൈറ്റഡിനായട്ടില്ല .ആ ചീത്തപ്പേര് മാറ്റാൻ ഉറച്ചാണ് ചെകുത്താൻമാർ ഇന്നിറങ്ങുന്നത്.
അർട്ടെറ്റയുടെ പീരങ്കികൾ ആകട്ടെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് യൂറോപ്പയിൽ കളത്തിലിറങ്ങിയത്. സൂപ്പർ താരം പിയറെ എമറിക്ക് ഔബമയാങ്ങിൻ്റെ ബൂട്ടുകളിലാണ് ആഴ്സനലിൻ്റെ പ്രതീക്ഷ.ഔബമയാങ്ങ് യുണൈറ്റഡ് ഡിഫൻഡർമാർക്ക് വലിയ തലവേദന തന്നെ ഉയർത്തും.പ്രതിരോധ നിരയിലെ പാളിച്ചകൾ അർട്ടെറ്റക്ക് പരിഹരിക്കാനായാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ ബുദ്ധിമുട്ടും. ഇന്ന് രാത്രി പത്ത് മണിക്കാണ് മത്സരം.
Premier League
Manchester United vs Arsenal
Old Trafford, Manchester
10 PM
Star Sports Select 2