Premier League
പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം, യുണൈറ്റഡ് സ്പർസിനെതിരെ
പ്രീമിയർ ലീഗ് ആരാധകരെ ആവേശത്തിലാക്കി ഇന്ന് സൂപ്പർ പോരാട്ടം.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വമ്പന്മാരായ ടോട്ടനം ഹോട്സ്പറുമായി കൊമ്പ് കോർക്കും. ഈയിടെ മികച്ച ഫോമിൽ കളിക്കുന്ന മൗറീന്യോയുടെ ടോട്ടനത്തിനെതിരെ എന്തൊക്കെ മായാജാലമാണ് ഒലെ കാത്തുവെച്ചിരിക്കുന്നത് എന്നാണ് ഫുട്‌ബോൾ ആരാധകരെല്ലാം ഉറ്റുനോക്കുന്നത്. മോശം തുടക്കത്തിന് ശേഷം വിജയവഴിയിൽ തിരിച്ചെത്തിയ ചെകുത്താൻമാരും ഒട്ടും മോശമായിരിക്കില്ല.ചെകുത്താൻമാരെ സംബന്ധിച്ചിടത്തോളം ആർക്കും തന്നെ പരിക്കില്ല എന്നതാണ് സന്തോഷകരമായ കാര്യം.അതേസമയം സ്പർസ് നിരയിൽ ഹ്യൂങ്ങ് മിൻ സൺ പരിക്ക് മൂലം കളിക്കാൻ ഉണ്ടാവില്ല.ഇന്ന് രാത്രി 9 മണിക്ക് ഓൾഡ് ട്രാഫോർഡിലാണ് മത്സരം.
Premier League
Manchester United vs Tottenham Hotspurs
9.00 PM
Star Sports Select 2
Old Trafford, Manchester