Premier League
പ്രീമിയർ ലീഗിലെ ആദ്യ ജയം തേടി യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു
ലൂട്ടൺ ടൗണിനെതിരെയുള്ള മികച്ച പ്രകടനത്തോടെ വിജയവഴിയിൽ തിരിച്ചെത്തിയ ചെകുത്താൻപട ഇന്നിറങ്ങുന്നു.ബ്രൈട്ടനെതിരെ കളിക്കാനിറങ്ങുമ്പോൾ പ്രീമിയർ ലീഗിലെ ആദ്യ ജയമാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്.മികച്ച പ്രകടനം തുടരുന്ന ബ്രൈട്ടനെ കീഴടക്കുക ശ്രമകരമായ ദൗത്യമാണ്.ആർക്കും തന്നെ പരിക്കില്ല എന്നതാണ് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യം. സെൻട്രൽ ഡിഫൻസിൽ ഇന്ന് ലിൻഡലോഫിന് പകരം എറിക്ക് ബെയ്ലി ഇറങ്ങുമെന്ന് ഒലെ സൂചിപ്പിച്ചിട്ടുണ്ട്.ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്തത് ലിൻഡലോഫാണ്.ഇന്ന് വൈകിട്ട് അഞ്ചിന് ബ്രൈട്ടൻ്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
Premier League
Brighton and Hove Albion vs Manchester United
5.00 PM
Star Sports Select 2
Falmer Stadium,Brighton