പ്രീമിയർ ലീഗിനെതിരെ ആഞ്ഞടിച്ച് പെപ്പും ക്ളോപ്പും
സബ്സ്റ്റിറ്റ്യൂഷൻസ് മൂന്നായി കുറയ്ക്കാനുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിനെതിരെ ആഞ്ഞടിച്ച് ലിവർപൂൾ കോച്ച് ജൂർഗൻ ക്ളോപ്പും, സിറ്റി കോച്ചായ പെപ്പ് ഗാർഡിയോളയും. കോവിഡ് 19 പാൻഡെമിക് കാരണം ഫിഫ 5 സബ്സ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയിരുന്നു. പക്ഷെ പ്രീമിയർ ലീഗ് ഇത് മുൻപത്തെപോലെ 3 സബ്സ്റ്റിറ്റ്യൂഷൻസ് ആക്കിയിരുന്നു.
ഇത് തെറ്റായ തീരുമാനമാണ് പ്രീമിയർ ലീഗിന്റെ നേതൃത്വകുറവിനെയാണ് ഈ തീരുമാനം കാണിച്ചുതരുന്നത്. ചെൽസി, സിറ്റി, ലിവർപൂൾ, യുണൈറ്റഡ്, സ്പഴ്സ്, ആഴ്സനൽ, ലെസ്റ്റർ തുടങ്ങിയ ടീമുകൾക്കെല്ലാം ഇത് ദോഷകരമായി ബാധിക്കും. കാരണം ഈ ടീമുകളെല്ലാം പരിക്കുകളാൽ വലയുകയാണ്.
– ജൂർഗൻ ക്ളോപ്പ്
ഈ സമയത്ത് നിങ്ങളുടെ സൗകര്യയമല്ല നോക്കേണ്ടത് കളിക്കാരുടെ സുരക്ഷയാണ്. ഓരോ മൂന്നു ദിവസത്തിനടിയിലും മാച്ച് ഉണ്ട്. പല താരങ്ങൾക്കും പരിക്കുകൾ കാരണം ഒരു സീസൺ തന്നെ നഷ്ടമാകുന്നു.
– പെപ്പ് ഗാർഡിയോള