Premier League
ന്യൂകാസിൽ യുണൈറ്റഡിന് സൗദി ഉടമകൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും അറബ് നിക്ഷേപം.ന്യൂകാസില്‍ യുണൈറ്റഡിനെ സൗദി ഉടമകള്‍ സ്വന്തമാക്കി. ഇതു സംബന്ധിച്ചുള്ള അനുമതി നല്‍കിയ വിവരം പ്രീമിയര്‍ ലീഗ് ഔദ്യോഗികമായി സ്ഥിതീകരിച്ചു.സൗദി രാജകുമാരന്‍ പിന്തുണക്കുന്ന പബ്ലിക് ഇന്വെസ്റ്റമെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ ആകും ഇനി ക്ലബ്ബിന്റെ ഉടമകള്‍. 300 മില്യണ്‍ പൗണ്ടോളം നിലവിലെ ഉടമ മൈക്ക് ആഷ്‌ലിക്ക് നല്‍കിയാണ് അവര്‍ ക്ലബ്ബിനെ സ്വന്തമാക്കിയത്.
നീണ്ട കാലത്തെ ചർച്ചക്കൊടുവിലാണ് ക്ലബ്ബിന്‍റെ 100ശതമാനം ഉടമസ്ഥാവകാശവും സൗദി സ്വന്തമാക്കിയത്.നിലവിൽ അത്ര മികച്ച നിലയിലല്ലാത്ത ക്ലബ്ബിന്‍റെ തലവര സൗദി സ്വന്തമാക്കിയതോടെ മാറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.
©ഫുട്ബോൾ ലോകം