ന്യൂകാസിൽ തരിപ്പണമാക്കി ചെകുത്താൻമാരുടെ ഉയിർത്തെഴുന്നേൽപ്പ്
ടോട്ടനത്തോട് തകർന്നു പോയതിൻ്റെ ക്ഷീണം മാറ്റി ന്യൂകാസിലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ തേരോട്ടം.4-1നാണ് ചെകുത്താൻപട ന്യൂകാസിൽ യുണൈറ്റഡിനെ തകർത്തെറിഞ്ഞത്.
ഷോയുടെ സെൽഫ് ഗോളിൽ മുന്നിൽ കയറിയ ന്യൂകാസിലിനെ മഗ്വയറുടെയും ബ്രൂണോയുടെയും വാൻ ബിസ്സാക്കയുടെയും റാഷ്ഫോർഡിൻ്റെയും ഗോളുകളിലാണ് യുണൈറ്റഡ് മറികടന്നത്.കളിയുടെ അവസാന നിമിഷം വരെ ന്യൂകാസിലിന് പ്രതീക്ഷ നൽകിയത് ഗോൾകീപ്പർ ദാർലോ ആയിരുന്നു. അവസാന 10 മിനിറ്റിൽ 3 ഗോളുകൾ വഴങ്ങിയെങ്കിലും കിടിലൻ സേവുകളുമായി ദാർലോ കളം നിറഞ്ഞു. 8 കിടിലൻ സേവുകളാണ് അദ്ദേഹം നടത്തിയത്.അതിൽ ബ്രൂണോയുടെ പെനാൽറ്റിയും ഉൾപ്പെടും.
ന്യൂകാസിലിനെതിരെ പാഴാക്കിയ പെനാൽറ്റി ബ്രൂണോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ പെനാൽറ്റി മിസ്സാണ് .മാഞ്ചസ്റ്റർ യുണൈറ്റഡിനായി 50ആമത്തെ മത്സരത്തിൽ ബൂട്ട് കെട്ടിയ വാൻ ബിസ്സാക്ക തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളാണ് നേടിയത്.
സ്കോർ
ന്യൂകാസിൽ യുണൈറ്റഡ് – 1
L.ഷോ 2′(OG)
മാഞ്ചസ്റ്റർ യുണൈറ്റഡ് – 4
H.മഗ്വയർ 23′
B.ഫെർണാണ്ടസ് 86′
A.വാൻ ബിസ്സാക്ക 90′
M.റാഷ്ഫോർഡ് 90+6′