Premier League
നൂറാം ഗോൾ നേടി മാനെ
ലിവർപൂളിന്റെ സെനെഗൽ താരം സാദിയോ മാനെയ്ക്ക് ലിവർപൂൾ ജേഴ്സിയിൽ നൂറാം ഗോൾ. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ 43ആം മിനിറ്റിൽ വലകുലുക്കിയത്തോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. പ്രീമിയർ ലീഗിൽ ഒരേ ടീമിനെതിരെ തുടർച്ചായാ 9 മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യതാരമെന്ന റെക്കോർഡും മാനെ സ്വന്തം പേരിലാക്കി.
ലിവർപൂൾ ജേഴ്സിയിൽ നൂറ് ഗോൾ നേടുന്ന 18മത്തെ താരമാണ് മാനെ. 2016ൽ സതാംപ്ടണിൽ നിന്നാണ് മാനെ അൻഫീൽഡിലെത്തിയത്. കഴിഞ്ഞയാഴ്ച സഹതാരമായ സലാ പ്രീമിയർ ലീഗിൽ 100 ഗോളുകളെന്ന നേട്ടം കൈവരിച്ചിരുന്നു.
മാനെ ലിവർപൂൾ ജേഴ്സിയിൽ:
🏟Match : 224
⚽️Goal : 100
⛸Assists : 43