നാടകീയം,മേർസിസൈഡ് ഡെർബി സമനിലയിൽ
ആവേശകരമായ മേർസിസൈഡ് ഡെർബിയിൽ ക്ലോപ്പിൻ്റെ ലിവർപൂളിനെ തളച്ച് ആൻസലോട്ടിയുടെ എവർട്ടൺ.
രണ്ടുതവണ മുന്നിൽ കയറിയ റെഡ്സ്നെ കീനീൻ്റേയും കാൽവർട്ട് ലെവിൻ്റേയും ഗോളുകളിലാണ് ടോഫീസ് സമനിലയിൽ തളച്ചത്. പന്ത് കൈവശം വെക്കുന്നതിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്നതിലും മുന്നിൽ ആയിരുന്നെങ്കിലും ഗോൾകീപ്പർ പിക്ഫോഡും എവർട്ടൺ ഡിഫൻസും ലിവർപൂളിനെ പിടിച്ചുനിർത്തി.90ആം മിനിറ്റിന് ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.തിയാഗോയെ വിരസമായി ടാക്കിൾ ചെയ്ത റിച്ചാർലിസന് 90ആം മിനിറ്റിൽ റഫറി റെഡ് കാർഡ് നൽകി. ഇഞ്ചുറി ടൈമിൽ ഹെൻഡേഴ്സൻ നേടിയ ഗോൾ വാർ ഓഫ്സൈഡ് വിളിച്ചതും ലിവർപൂളിന് തിരിച്ചടിയായി. സമനിലയോടെ 13 പോയിന്റുമായി എവർട്ടൺ ലീഗിൽ ഒന്നാമതെത്തി. 10 പോയിന്റുമായി ലിവർപൂൾ രണ്ടാമതും നിൽക്കുന്നു.
സ്കോർഷീറ്റ്
എവർട്ടൺ 2 – 2 ലിവർപൂൾ
എവർട്ടൺ
M.കീൻ 19′
D.കാൽവർട്ട് ലെവിൻ 81′
റിച്ചാർലിസൻ 90′
ലിവർപൂൾ
S.മാനെ 3′
M.സലാ 72′