Premier League
തകർച്ചയിൽ നിന്നും കരകയറാൻ ഉറച്ച് യുണൈറ്റഡ്
ടോട്ടനത്തോട് 6-1ൻ്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിൻ്റെ ക്ഷീണം തീർക്കാനുറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു. എവേ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡാണ് ചെകുത്താൻമാരുടെ എതിരാളികൾ.ടോട്ടനത്തോടുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ മാർഷ്യൽ കളിക്കാനുണ്ടാകില്ല. പുതിയ സൈനിംഗ് എഡിൻസൺ കവാനിയും ക്വാറൻ്റീനിൽ ആയതിനാൽ കളിക്കാനുണ്ടാകില്ല.ഇരു സ്ട്രൈക്കർമാരും ഇല്ലാത്തതിനാൽ ഒലെ സ്റ്റാർട്ടിങ്ങ് ഇലവനിൽ എന്ത് മാറ്റം വരുത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പോർട്ടോയിൽ നിന്നെത്തിയ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസ് യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചേക്കും.
English Premier League
Newcastle United vs Manchester United
12:30 AM
Star Sports Select 2
St. James’ Park