ട്രാഫോഡിൽ ലിവർപൂളിൻ്റെ അഴിഞ്ഞാട്ടം
💫ഓൾഡ് ട്രാഫോഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിനെ തൂത്തെറിഞ്ഞ് ക്ലോപ്പും സംഘവും. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ ജയിച്ചു കയറിയത്. ബ്രൂണോയുടെ ഗോളിൽ മുന്നിൽ കയറിയ ചെകുത്താൻമാരെ ഫിർമിനോയുടെ ഇരട്ട ഗോളുകളിലും ജോട്ടയുടെയും സലയുടേയും ഗോളുകളിലുമാണ് ലിവർപൂൾ മറികടന്നത്.യുണൈറ്റഡിൻ്റെ മറ്റൊരു ഗോൾ റാഷ്ഫോർഡിൻ്റെ വകയായിരുന്നു.
ലിവർപൂളിനെതിരെ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിൽ ഒരു ടീമിനായി ഏറ്റവും അധികം ഗോൾ നേടുന്ന മിഡ്ഫീൽഡറായി ബ്രൂണോ മാറി. ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 9 പെനാൽറ്റി ഗോളുകൾ അടക്കം 28 ഗോളുകൾ നേടിയ ബ്രൂണോ ചെൽസി ഇതിഹാസം ഫ്രാങ്ക് ലമ്പാർഡിൻ്റെ റെക്കോർഡാണ് മറികടന്നത്.ലമ്പാർഡ് ചെൽസിക്കായി 10 പെനാൽറ്റി ഗോളുകളടക്കം 27 ഗോളുകൾ നേടിയിട്ടുണ്ട്.
ജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കാൻ ലിവർപൂളിനായി.35 മത്സരങ്ങളിൽ നിന്ന് 60 പോയിൻ്റായ ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് കയറി.36 മത്സരങ്ങളിൽ നിന്ന് 70 പോയൻ്റുള്ള യുണൈറ്റഡ് രണ്ടാമത് തുടരുന്നു.
സ്കോർ
മാഞ്ചസ്റ്റർ യുണൈറ്റഡ് 2
B.ഫെർണാണ്ടസ് 10′
M.റാഷ്ഫോർഡ് 68′
ലിവർപൂൾ 4
D.ജോട്ട 34′
R.ഫിർമിനോ 45+3′,47′
M.സല 90′