Premier League
ജെയിംസ് മാജിക്കിൽ എവെർട്ടൻ കുതിക്കുന്നു
പ്രിയ മാനേജർ കാർലോ അഞ്ചേലോട്ടിയുടെ കീഴിൽ തന്റെ പഴയ ഫോം വീണ്ടെടുത്തു ജെയിംസ് റോഡ്രിഗസ്. റോഡ്രിഗസിന്റെ ഇരട്ടഗോൾ മികവിൽ എവെർട്ടൺ ബ്റൈറ്റണെ 4-2 ന് കീഴടക്കി. കാൽവെർട്ട് ലെവിൻ, എറി മിന എന്നിവരാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്.
അവസാന സീസണിൽ റയലിൽ നിന്ന് നേടിയതിനേക്കാൾ 5 കളികളിൽനിന്ന് എവെർട്ടനിൽ നിന്ന് റോഡ്രിഗസ് നേടി. അവസാന സീസണിൽ റയലിൽ 14 കളികളിൽ നിന്ന് 1 ഗോളും 2 അസിസ്റ്റും നേടിയപ്പോൾ എവെർട്ടണിൽ 5 കളികളിൽ നിന്ന് 3 ഗോളുകളും 3 അസ്സിസ്റ്റുമാണ് ജെയിംസ് നേടിയത്.
ഫുൾ ടൈം
എവെർട്ടൻ 4
കാൽവെർട്ട് ലെവിൻ 16′
യെറി മിന 45+2′
ജെയിംസ് റോഡ്രിഗസ് 52′ 70′
ബ്റൈട്ടൺ 2
മൗപേ 41′
ബിസ്സോമ 90+2′