Premier League
ജയം തുടർന്ന് ചെമ്പട
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം .ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഇരട്ട ഗോളുകൾക്ക് ബേൺലി എഫ് സിയെയാണ് ചെമ്പട പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 18 ആം മിനുറ്റിൽ തന്നെ ഡിയെഗോ ജോട്ടയാണ് ലിവർപൂളിന് ആദ്യം ലീഡ് നൽകിയത്.രണ്ടാം പകുതിയിൽ 69 ആം മിനുറ്റിൽ സാദിയോ മാനെ രണ്ടാം ഗോളും നേടി ലിവർപൂളിന് മികച്ച വിജയം സമ്മാനിച്ചു.അർനോൾഡിന്റെ അസ്സിസ്റ്റിൽ നിന്നും ആയിരുന്നു ഈ ഗോൾ പിറന്നത്.28 ന് ചെൽസിയെയാണ് ക്ളോപ്പും സംഘത്തിനും അടുത്ത മത്സരത്തിൽ നേരിടേണ്ടത് .
⏰ഫുൾ ടൈം
❤️ലിവർപൂൾ – 2
⚽️ D. Jota 18′
⚽️ S. Mane 69′
🤍ബേൺലി – 0