Premier League
ചെൽസി യുണൈറ്റഡ് പോര് സമനിലയിൽ
പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പോരാട്ടം വിരസമായ ഗോൾരഹിത സമനിലയിൽ അവസാനിച്ചു.കളിയിൽ പന്തടക്കത്തിൽ ഇരു ടീമുകളും സമാസമം ആയിരുന്നപ്പോൾ ആക്രമണത്തിൽ ചെകുത്താൻപട മുന്നിട്ടു നിന്നു. എന്നാൽ പോസ്റ്റിന് മുന്നിൽ ചങ്കൂറ്റത്തോടെ നിന്ന ചെൽസി ഗോൾകീപ്പർ എഡ്വാർഡോ മെൻഡി യുണൈറ്റഡ് ആക്രമണങ്ങളെയെല്ലാം ചെറുത്ത് നിന്നു. മനോഹരമായ 4 സേവുകളാണ് സെനഗൽ ഗോൾകീപ്പർ മത്സരത്തിൽ നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഉറുഗ്വായ് താരം എഡിൻസൺ കവാനി അരങ്ങേറ്റം നടത്തി.
സ്കോർ
മാഞ്ചസ്റ്റർ യുണൈറ്റഡ് 0 – 0 ചെൽസി