Premier League

ചെൽസി താരത്തിന് വധഭീക്ഷണി

ഒരു വീഡിയോ ചൂണ്ടിക്കാട്ടി ചെൽസി താരത്തിന് ഒരുപാട് വധഭീക്ഷണി ലഭിച്ചുവെന്ന് പിതാവ്

യുഎസ് താരം ക്രിസ്ത്യൻ പുലിസിച് തന്റെ അവധി ആസ്വദിക്കുന്നതിന് ഇടയിൽ ഒരു ബോട്ട് സ്റ്റണ്ട് ചിത്രീകരിച്ചതാണ് വൈറൽ ആയത്.വംശനാശം സംഭവിക്കാൻ ഉള്ള  സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഒരു ഗോലിയാത് ഗ്രൂപ്പർ മത്സ്യത്തിന്റെ മുകളിൽ സ്റ്റണ്ട് ചിത്രീകരിച്ചതാണ് മൃഗ സ്നേഹികളെ ചൊടിപ്പിച്ചത്. എന്നാൽ താരത്തിന്റെ പിതാവ് ആയ മാർക്ക്, തന്റെ മകൻ മൃഗങ്ങളെ ഉപദ്രവിക്കുന്ന ഒരാൾ അല്ലെന്നും, സ്വന്തമായി ഒരുപാട് മൃഗങ്ങളെ വളർത്തുന്ന ആളാണെന്നും  ഈ വീഡിയോ വഴി ദുരുദ്ദേശം പകർത്താനാണ് ചിലരുടെ ശ്രമം എന്നും പറഞ്ഞു. തന്റെ മകന്റെ വളർച്ചയിലുള്ള അസൂയയാണ്  അവനെ ജയിലിൽ അടയ്ക്കണം എന്ന് പറയുന്നതിന്റെ യഥാർത്ഥ പൊരുൾ എന്ന് ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞു.

ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam

© ഫുട്ബോൾ ലോകം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button