Premier League
ചെൽസിക്കും ലെസ്റ്ററിനും പിഴ
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളായ ചെൽസിക്കും ലെസ്റ്റർ സിറ്റിക്കും പിഴ വിധിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ . ഏകദേശം 27 ലക്ഷം രൂപയാണ് പിഴ സംഖ്യ .
കഴിഞ്ഞ മാസം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ, ചെൽസി താരം ചിൽവെല്ലിനെ ഫൗൾ ചെയ്തതിനെ തുടർന്ന് താരങ്ങൾ തമ്മിൽ വാഗ്‌വാദത്തിൽ ഏർപ്പെട്ടിരുന്നു . ഇതിനെ നിയന്ത്രിക്കാൻ ഇരുടീമുകൾക്കും ആയില്ല എന്ന് ആരോപിച്ചാണ് ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷന്റെ പിഴ.
മത്സരത്തിൽ ചെൽസി ലെസ്റ്ററിനെ ഒരു ഗോൾ വ്യത്യാസത്തിൽ കീഴ്പെടുത്തിയിരുന്നു.