Premier League
ക്ലോപ്പിനും പെപ്പിനും ശേഷം സൗത്ത്ഗേറ്റും ഇ പി എല്ലിൽ ഒരു കളിയിൽ അഞ്ച് സബ്സ്റ്റിറ്റ്യുഷൻ വേണം
മറ്റു ലീഗ്കൾ പോലെ പ്രീമിയർ ലീഗിലും ഒരു കളിയിൽ ടീമിന് അഞ്ച് പകരക്കാരെ ഇറക്കാൻ സാധിക്കണമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ്.
ഇംഗ്ലണ്ട് ദേശീയ ടീമിൽ പരീക്കേറ്റ കളികാരുടെ എണ്ണം കൂടിയതോടെയാണ് ഇംഗ്ലണ്ട് പരിശീലകൻ തന്റെ മനസ്സ് തുറന്നത്.
ഇന്നലെ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സണും സിറ്റി താരം റഹീം സ്റ്റേർലിങ്ങും ദേശീയ സ്‌ക്വാഡിൽ നിന്ന് പരിക്കറ്റ് പുറത്തായിരുന്നു. ഇ പി എൽ ചാമ്പ്യൻമാരായ ലിവർപൂൾ നിലവിൽ പരിക്ക് കാരണം വലയുകയാണ്.
ഇ പി എല്ലിൽ അഞ്ച് പകരക്കാരെ ഇറക്കാൻ സാധിക്കണമെന്ന് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പും സിറ്റി കോച്ച് ഗാർഡിയോളയും മുൻപ് തന്നെ ആവിശ്യപെട്ടിരുന്നു.