Premier League
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി ആരാധകർ ഓൾഡ് ട്രാഫോഡിൽ
കോവിഡ് വ്യാപനത്തിന് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് ആദ്യമായി ആരാധകർ തിരിച്ചെത്തുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടും.കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചു കൊണ്ട് ഏകദേശം പതിനായിരത്തോളം പേർക്കാണ് ഇന്നത്തെ കളി കാണാൻ അവസരം ഉണ്ടാവുക.യുറോപ്യൻ സൂപ്പർ ലീഗിന്റെ പ്രഖ്യാപനത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉടമകളായ ഗ്ലേസേർസിനെതിരെ ആരാധകരോഷം രൂക്ഷമാണ്. ഇന്ന് ഗ്യാലറിയിൽ തിരിച്ചെത്തുമ്പോൾ “ഗ്ലേസേർസ് ഔട്ട്” പ്രതിഷേധം എത്രത്തോളം രൂക്ഷമായിരിക്കുമെന്നാണ് ലോകം മുഴുവനുള്ള ഫുട്‌ബോൾ ആരാധകർ നോക്കി നിൽക്കുന്നത് .ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30ക്കാണ് മത്സരം.
Premier League
Manchester United vs Fulham
10.30 PM IST
Old Trafford, Manchester
Star Sports Select 1