Premier League
കെയ്നിന്റെ അവസാനനിമിഷഗോളിൽ വെസ്റ്റ് ബ്രോമിനെ തകർത്ത് ടോട്ടനം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനെ ഏകപക്ഷീയമായ 1 ഗോളിന് തകർത്ത് ടോട്ടനം പോയിന്റ് ടേബിളിൽ ഒന്നാമത്.
അവസാനനിമിഷം വരെ സമനിലയിൽ പിരിയുമെന്ന് കരുതിയവരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഡോഹെർട്ടിയുടെ സൂപ്പർ ക്രോസ്സ് ഹാരി കെയ്നിന്റെ കാലുകളിൽ, കെയ്നുതിർത്ത ഷോട്ട് ജോൺസ്റ്റോണിനെ മറികടന്ന് വലയിൽ. വിജയത്തോടെ 17 പോയിന്റുമായി സ്പഴ്സ് പ്രീമിയർ ലീഗിന്റെ തലപ്പത്തെത്തി.
ടോട്ടനം ഹോട്ട്സ്പർസ് – 1
ഹാരി കെയ്ൻ 88′
വെസ്റ്റ് ബ്രോമിച്ച് – 0