Premier League
കാരിക്കിനെ പോലെ ഒരു താരം ഇല്ലാതെ യുണൈറ്റഡ് മധ്യനിര പൂർണമാകില്ല : ആഷ്‌ലി യങ്
മുൻ താരം മൈക്കിൾ കാരിക്കിനെ പോലെ ഒരു താരം മധ്യ നിരയിൽ ഇല്ലാത്തതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആശ്ലി യങ്.
യങ്:
❝മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന പ്രശ്നം മധ്യനിരയിൽ കാരിക്ക് പോലെ ഒരു താരത്തിന്റെ അഭാവമാണ്. ഫ്രഡും മക്ടോമിനെയും മോശക്കാരാണ് എന്നല്ല അതിന്റെ അർത്ഥം. മറ്റൊരു കാരിക്ക് ആകാൻ ഉള്ള കഴിവ് ഇരുവർക്കും ഇല്ല. അതാർക്കും സാധ്യവുമല്ല. എന്നാൽ ഇറ്റാലിയൻ മിഡ്ഫീൽഡർ ആയ വെറാട്ടി കാരിക്കിനെ പോലെയുള്ള ഒരു താരം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അവനെ ടീമിൽ എത്തിക്കാൻ സാധിച്ചാൽ യുണൈറ്റഡിന്റെ മധ്യനിര പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ആകും.❞