ഓൾഡ് ട്രാഫോർഡിൽ ഇന്ന് തീ പാറും. ചെകുത്താൻമാർ ബ്ലൂസിനെതിരെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയുമായി കൊമ്പുകോർക്കുമ്പോൾ ഫുട്‌ബോൾ പ്രേമികൾ ആവേശത്തിൻ്റെ മൂർദ്ധന്യത്തിലെത്തും.
പിഎസ്ജിയെ പാരീസിൽ ചെന്ന് തകർത്തുകൊണ്ടാണ് ഒലെയുടെ ചെകുത്താൻമാരുടെ വരവ്. ചെൽസിയാകട്ടെ സെവിയ്യുമായി സമനിലയിൽ ആയതിൻ്റെ ക്ഷീണത്തിലാണ് എത്തുന്നത്.ഒരു ഹോം മത്സരം പോലും ജയിക്കാനാവാത്തതിൻ്റെ വിഷമത്തിലാണ് യുണൈറ്റഡ് ഇറങ്ങുന്നത്.ചെൽസിയാകട്ടെ സമനിലകുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലും.
യുണൈറ്റഡിനായി പരിക്കിലായ ബെയ്ലിയും ലിൻഗാർഡും സസ്പെൻഷനിലായ മാർഷ്യലും കളിക്കാനുണ്ടാവില്ല. ഉറുഗ്വായ് താരം കവാനി യുണൈറ്റഡിനായി ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും. ചെൽസി നിരയിൽ പരിക്ക് മൂലം ഗോൾകീപ്പർ കെപ്പ മാത്രമേ ഉണ്ടാവാതിരിക്കുള്ളു.
English Premier League Manchester United vs Chelsea
Old Trafford, Manchester
10.00 PM
Star Sports Select 2