Premier League
ഒലെയ്ക്ക് ഇന്ന് നൂറാം മത്സരം, എതിരാളികൾ ആഴ്സനൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ഒലെ ഇന്ന് നൂറാം മത്സരത്തിന് ടീമിനെ ഇറക്കുന്നു. എന്നാൽ അതിൽ വിജയം നേടുക ഒട്ടും എളുപ്പമല്ല.ഓൾഡ് ട്രാഫോർഡിൽ അർട്ടെറ്റയുടെ ആഴ്സനൽ ആണ് ഇന്ന് ചെകുത്താൻമാരുടെ എതിരാളികൾ.ഇതുവരെ യുണൈറ്റഡിനെ 99 മത്സരങ്ങളിൽ കളത്തിലിറക്കിയ ഒലെ 55 മത്സരങ്ങളിൽ വിജയിച്ചു. 21 മത്സരങ്ങൾ സമനിലയിൽ ആയപ്പോൾ 23 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.ഇത്രയും മത്സരങ്ങളിൽ നിന്നും 181ഗോളുകൾ നേടിയ ചെകുത്താൻപട 99 ഗോളുകൾ വഴങ്ങി⛓.വിജയത്തോടെ നൂറാം മത്സരം അവിസ്മരണീയമാക്കുകയാണ് ഒലെയുടെ ലക്ഷ്യം.