Premier League
എവേ തേരോട്ടം തുടർന്ന് യുണൈറ്റഡ്
ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തന്നെ യങ്ങ് ബോയ്സിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് ശേഷം തിരിച്ചുവരവ് അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെകുത്താൻപട ജയിച്ചു കയറിയത്.അൾജീരിയൻ താരം ബെൻറാഹമയുടെ ഗോളിൽ വെസ്റ്റ്ഹാമാണ് ആദ്യ വെടി പൊട്ടിച്ചത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ചെകുത്താൻമാർ സമനില ഗോൾ കണ്ടെത്തി. പകരക്കാരനായി ഇറങ്ങിയ ലിംഗാർഡ് കളിയുടെ അവസാന നിമിഷങ്ങളിൽ മികച്ചൊരു ഫിനിഷിലൂടെ വിജയഗോൾ കണ്ടെത്തി.കളിയവസാനിക്കുന്നതിന് തൊട്ടുമുമ്പ് വെസ്റ്റ്ഹാമിന് പെനാൽറ്റി കിട്ടിയെങ്കിലും മികച്ചൊരു സേവിലൂടെ ഡി ഗിയ യുണൈറ്റഡിൻ്റെ രക്ഷകനായി.
ഫുൾ ടൈം
❤️മാഞ്ചസ്റ്റർ യുണൈറ്റഡ് -2
⚽️C. Ronaldo 35′
⚽️J. Lingard 89′
🤎വെസ്റ്റ് ഹാം -1
⚽️S. Benrahma 30′