Premier League
ഇരട്ട പ്രഹരവുമായി റോണോ; യുണൈറ്റഡിന് ജയം
തിരിച്ചുവരവിൽ ഇരട്ട ഗോളോടെ തിളങ്ങിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിൽ ജയിച്ചുകയറി ചെകുത്താൻപട. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെയാണ് മറികടന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മികച്ച ഗോളോടെ റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ സ്പാനിഷ് റൈറ്റ് ബാക്ക് മാൻക്വില്ലോയിലൂടെ ന്യൂകാസിൽ സമനില കണ്ടെത്തിയതാണ്. എന്നാൽ 62ആം മിനിറ്റിലെ മികച്ച ഗോളിലൂടെ റോണോ തന്നെ ചെകുത്താൻമാരെ വീണ്ടും മുന്നിലെത്തിച്ചു.കളിയുടെ അവസാന നിമിഷങ്ങളിൽ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഗോൾ നേടി,.പ്രീമിയർ ലീഗിലെ നാല് മത്സരങ്ങളിൽ നിന്നും ബ്രൂണോ നേടുന്ന നാലാമത്തെ ഗോളാണിത്.മറ്റൊരു ഗോൾ ഇംഗ്ലീഷ് താരം ലിംഗാർഡിൻ്റെ വകയായിരുന്നു.
⏰ഫുൾ ടൈം
❤️ മാഞ്ചസ്റ്റർ യുണൈറ്റഡ് – 4
⚽️ C Ronaldo 45+2′, 62′
⚽️ B Fernandez 80′
⚽️ J Lingard 90+2′
🖤 ന്യൂ കാസ്റ്റിൽ യുണൈറ്റഡ് – 1
⚽️ J Manquillo 56′