Premier League
ഇത് ചരിത്രം,പ്രീമിയർ ലീഗിൽ ഒരു എവേ മത്സരം പോലും പരാജയപ്പെടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ആദ്യമായി പ്രീമിയർ ലീഗിൽ ഒരു എവേ മത്സരം പോലും തോൽക്കാതെ സീസൺ പൂർത്തിയാക്കി.ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്സിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയതോടെയാണ് ഒലെക്കും പിള്ളേർക്കും റെക്കോർഡ് സ്വന്തമാക്കാനായത്.
എവേ മത്സരത്തിൽ ഒരു സീസൺ മുഴുവൻ തോൽവി അറിയാതെ മുന്നേറിയ പ്രീമിയർ ലീഗ് ചരിത്രത്തിൽ മൂന്നാമത്തെ മാത്രം ടീമാണ് മഞ്ചെസ്റ്റർ യുണൈറ്റഡ് . ആഴ്സണൽ,പഴയ ക്ലബ് ആയ പ്രസ്റ്റൺ എന്നീ ടീമുകളാണ് മുമ്പ് ഈ റെക്കോർഡ് നേടിയിട്ടുള്ളത്.