Premier League
ആളിക്കത്തി ബ്രൂണോ തിരിച്ചെത്തി ചെകുത്താൻമാർ
തുടർതോൽവികളിൽ നിന്നും മികച്ച പ്രകടനവുമായി തിരിച്ചെത്തി യുണൈറ്റഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എവർട്ടണെയാണ് യുണൈറ്റഡ് തകർത്തു വിട്ടത്.
ഗോൾകീപ്പർ പിക്ഫോഡിൻ്റെ കിടിലൻ പാസിൽ ബെർണാഡിലൂടെ മുന്നിൽ കയറിയ എവർട്ടണെ ബ്രൂണോയുടെ ഇരട്ട ഗോളുകളിലാണ് ചെകുത്താൻമാർ തകർത്ത് വിട്ടത്. മൂന്നാമത്തെ ഗോൾ കവാനിയുടെ വകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ ഗോൾ നേടാനും ഉറുഗ്വായ് താരത്തിനായി. മത്സരത്തിനിടെ ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോക്ക് പരിക്കേറ്റത് യുണൈറ്റഡിന് തിരിച്ചടിയായി
സ്കോർ
എവർട്ടൺ – 1
ബെർണാഡ് 19′
മാഞ്ചസ്റ്റർ യുണൈറ്റഡ് – 3
B.ഫെർണാണ്ടസ് 25′,32′
E.കവാനി 90+5′