Olympics
ജർമനിയെ തകർത്ത് ബ്രസീൽ
ടോകിയോ ഒളിമ്പിക്സിൽ ആവേശ പോരാട്ടത്തിൽ ജർമനിയെ തകർത്ത് ബ്രസീൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് കാനറികളുടെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ റിച്ചാർലിസണിന്റെ ഹാട്രിക്കിൽ ബ്രസീൽ 3-0 ത്തിന് മുന്നിലെത്തി.ഒളിമ്പിക്സിൽ ഒരു പ്രീമിയർ ലീഗ് താരം നേടുന്ന ആദ്യ ഹാട്രിക് എന്ന നേട്ടം ഇതിലൂടെ റീച്ചാർലിസൺ സ്വന്തമാക്കി.രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വന്ന ജർമനി അമിരി യിലൂടെയും റഗ്നറിലൂടെയും ഗോൾ നേടിയെങ്കിലും അവസാന മിനുറ്റിൽ പൗളീനോയിലൂടെ വീണ്ടും ഗോൾ നേടി ബ്രസീൽ തകർപ്പൻ വിജയം സ്വന്തമാക്കുകയായായിരുന്നു.
🏆 Olympics football
🇧🇷ബ്രസീൽ – 4
⚽️ Richarlison 7′, 22′, 30′
⚽️ Paulinho 90+5′
🇩🇪ജർമനി – 2
⚽️ Amiri 57′
⚽️ R. Ache 84′