Olympics
ചരിത്രംകുറിച്ച് മാർത്ത
ടോക്യോ ഒളിമ്പിക്സ് 2020ൽ പുതിയ റെക്കോർഡിട്ട് ബ്രസീലിയൻ വനിതാസൂപ്പർ താരം മാർത്ത. 5 ഒളിമ്പിക്സ് ടൂർണമെന്റുകളിൽ തുടർച്ചയായി ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന റെക്കോർഡാണ് മാർത്ത സ്വന്തമാക്കിയത്. മാർത്ത ഡബിൾ നേടിയ ചൈനക്കെതിരായ മത്സരത്തിൽ ബ്രസീൽ 5-0ന് വമ്പൻ ജയം നേടി.
2002 ഒളിംപിക്സിൽ അരങ്ങേറ്റം കുറിച്ച മാർത്ത ഇതോടെ ബ്രസീലിനായി 111ആം ഗോളാണ് നേടിയത്. സഹതാരം ഫോർമിഗ 43ആം വയസ്സിൽ കാനറികൾക്കായി കളത്തിലിറങ്ങിക്കൊണ്ട് ഒളിമ്പിക്സ് ഫുട്ബോളിൽ കളിച്ച ഏറ്റവും പ്രായം കൂടിയ വനിതാ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.നെതെർലാൻഡ്സിനെതിരെയാണ് കാനറികളുടെ അടുത്ത മത്സരം.