Ligue 1
എംബാപ്പയുടെ ഇരട്ട ഗോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം
ലീഗ് വണ്ണിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം സ്വന്തമാക്കി പിഎസ്ജി. ഇന്ന് നടന്ന മത്സരത്തിൽ നിമെസ് എഫ്സിയെ എതിരില്ലാത്ത 4 ഗോളുകളിനാണ് തോൽപ്പിച്ചത്.
നെയ്മറിനു ഉൾപ്പെടെ പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് പിഎസ്ജി ഇറങ്ങിയത്. എവർട്ടണിൽ നിന്ന് എത്തിയ മോയിസെ കീൻ ഇന്ന് പി എസ് ജിക്ക് വേണ്ടി അരങ്ങേറ്റം നടത്തി. മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ഇരട്ടഗോളുകൾക്ക് പുറമെ ഫ്ലോറെൻസിയും സരബിയുമാണ് പിഎസ്ജി സ്‌കോർ ബോർഡ് നാലാക്കിയത്.
21 ആം തിയതി യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.
നിമെസ് – 0
പി എസ് ജി – 4
എംബാപ്പെ 32′ 83′
ഫ്ലോറെൻസി -77′
സാറാബിയ -88′