Ligue 1
പി എസ് ജിക്ക് വമ്പൻ ജയം.
ഫ്രഞ്ച് ലീഗിൽ തുടർച്ചയായ മൂന്നാം മത്സരവും മികച്ച സ്കോറിൽ വിജയിച്ച് ഫ്രഞ്ച് വമ്പൻമാരായ പി എസ് ജി. ഇന്നലെ ബ്രെസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
യുവ സൂപ്പർതാരമായ കിലിയൻ എംബാപ്പെ സീസണിലെ തന്റെ ആദ്യ ഗോളും സ്കോർ ചെയ്തു. മറ്റു താരങ്ങളായ ആൻഡർ ഹെരേര, ഇദ്രിസ ഗുയെ, പിന്നെ അർജന്റീനിയൻ താരമായ ഡി മരിയയും പി എസ് ജിക്ക് വേണ്ടി സ്കോർ ചെയ്തു.പിന്നെ ബ്രെസ്റ്റിനു വേണ്ടി ഫ്രാങ്ക് ഹോണററ്റും സ്റ്റീവ് മൗനിയും ആശ്വാസ ഗോളുകൾ കണ്ടെത്തി.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.30 ന് റെയിംസിനെതിരെയാണ് പി എസ് ജി യുടെ അടുത്ത മത്സരം.
⏰ ഫുൾ ടൈം
💙പി എസ് ജി – 4
⚽️ A. Herrera 23′
⚽️ K. Mbappe 36′
⚽️ I. Gueye 73′
⚽️ A. Dimaria 90”
🤍ബ്രെസ്റ്റ് – 2
⚽️ F. Honorat 42′
⚽️ S. Mounie 85′