Ligue 1
ഡ്രാക്സ്ലർ പി.എസ്.ജിയിൽ തുടരും
പി എസ് ജിയുടെ ജർമൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡ്രാക്സ്ലർ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2024 വരെ നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി.
ഇരുപത്തിയേഴുകാരനായ താരം 2017 മുതൽ പി എസ് ജിക്ക് ഒപ്പം ഉണ്ട്. പി.എസ്.ജിയിൽ വരും മുമ്പ് ജർമ്മനിയിൽ വോൾവ്സിനായും അതിനു മുമ്പ് ഷാൽക്കെയ്ക്ക് വേണ്ടിയും ഡ്രാക്സ്ലർ കളിച്ചിരുന്നു.