LALIGA
4 ഗോളുകളുമായി ഗ്രാനഡ വധം, റയൽ മാഡ്രിഡ് ലാലിഗയിൽ രണ്ടാം സ്ഥാനത്ത്.
ഓരോ മത്സരം കഴിയുന്തോറും കിരീട പോരാട്ടത്തിന്റെ ആവേശം നിലനിർത്തുന്ന ലാലിഗയിൽ ഗ്രാനഡയെ 4-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ്. കസിയ്യ താരങ്ങൾ തിളങ്ങിയ മത്സരത്തിൽ സർവ്വാധിപത്യം പുലർത്തിയാണ് ലോസ്ബ്ലാങ്കോസ് ജയിച്ചത്.
17ആം മിനിറ്റിൽ റയൽ മാഡ്രിഡ് കസിയ്യ താരം മിഗേലിന്റെ മനോഹരമായ ഒരു ഔട്ട്‌ഫൂട്ട് ലോബ് അസ്സിസ്റ്റിലൂടെ മോഡ്രിച്ചാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ മറ്റൊരു കസ്സിയ്യ താരം മാർവിൻ പാർക്കിന്റെ അസിസ്റ്റലൂടെ റോഡ്രിഗോ രണ്ടാം ഗോൾ നേടി .പിന്നീട് ഒഡ്രിയസോളയും ബെൻസമയും കൂടി ഗോൾ പട്ടിക പൂർത്തിയാക്കി. ഗ്രാനഡയുടെ ആശ്വാസ ഗോൾ 71ആം മിനിറ്റിൽ മൊളീനയിലൂടെയായിരുന്നു.
ഗ്രാനഡ-1
J. Molina 71′
റയൽ മാഡ്രിഡ് 4
L. Modrić 17′
Rodrygo 45+1′
Á. Odriozola 75′
K. Benzema 76′