LALIGA
ലാ ലിഗയിൽ തകർപ്പൻ വിജയവുമായി റയൽമാഡ്രിഡ്
ലാലിഗയിൽ ഹ്യുസ്കെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. ഇരട്ട ഗോളുകളുമായി ബെൻസേമയാണ് വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്.
പരിക്കിൽ നിന്ന് തിരിച്ചെത്തിയ ഹസാർഡ് റയൽ മാഡ്രിഡിനായി വലകുലുക്കി. വൽവർഡേയാണ് മറ്റൊരു ഗോൾ നേടിയത്. ഹ്യുസ്കെയുടെ ആശ്വാസഗോൾ മത്സരത്തിന് എഴുപത്തിനാലാം മിനിറ്റിൽ ഫെറാറിയോ നേടി.