LALIGA
ലാലിഗ കിരീടം നേടാൻ ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാർ ഡിയോഗോ സിമിയോണി
സ്പാനിഷ് ലാലിഗ ഇന്ന് ഫോട്ടോഫിനിഷിലേക് കടക്കുമ്പോൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയെഗോ സിമിയോണി കിരീടം സ്വന്തമാക്കാൻ ഞങ്ങൾ മരിച്ചു കളിക്കും. റയൽ മാഡ്രിഡും മരിച്ചു കളിക്കുമെന്ന് ഉറപ്പുണ്ട് ആയതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഞങ്ങൾ ലക്ഷ്യമിടുന്നില്ല.
നിലവിൽ ഒരു കളി ബാക്കി നിൽക്കേ അത്ലറ്റിക്കോയ്ക്ക് രണ്ടു പോയിന്റ് ലീഡ് ഉണ്ട്. എന്നാൽ ഇന്ന് അത്ലറ്റിക്കോ തോൽക്കുകയോ സമനിലയാവുകയോ ചെയ്തിട്ട് റയൽ ജയിച്ചാൽ അവർ കിരീടം സ്വന്തമാക്കും. ഏഴ് വർഷങ്ങൾക് മുന്നേ ആണ് അത്ലറ്റിക്കോ അവസാനമായി കിരീടം നേടിയത്.