LALIGA
ബാർസിലോണയ്ക് തിരിച്ചടി
സൂപ്പർ ഗോളി മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗൻ റയൽ മഡ്രിഡിനെതിരായ എൽ ക്ലാസിക്കോ മത്സരത്തിൽ കളിച്ചേക്കില്ല.
അടുത്ത ശനിയാഴ്ച നടക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ആശങ്കയായി ടെർ സ്റ്റീഗന്റെ പരിക്ക്. താരം കളിച്ചേകില്ലെന്നു റൊണാൾഡ് കീമാൻ സൂചന നൽകി.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നു കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ടെർസ്റ്റീഗൻ ശസത്രക്രിയക്ക് വിധേയനയിരുന്നു . രണ്ട് മാസത്തിനുള്ളിൽ താരത്തിന് കളിക്കളത്തിൽ തിരിച്ചെത്താമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച ടെർ സ്റ്റീഗൻ വ്യക്തപരമായി പരിശീലനം ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ താരത്തിന് കളിക്കളത്തിലേക്ക് മടങ്ങിയെത്തണമെങ്കിൽ മൂന്ന് ആഴ്ച കൂടി വേണ്ടിവരുമെന്നാണ് സൂചനകൾ.