LALIGA
ബാഴ്സലോണയിൽ വെച്ച് തന്നെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് പിക്വേ
ബാഴ്സലോണ വിടേണ്ടി വന്നാൽ താൻ വേറൊരു ക്ലബ്ബിലേക്ക് മാറില്ലെന്നും തന്റെ കരിയർ അവസാനിപ്പിക്കുമെന്നും സ്പാനിഷ് താരം ജെറാർഡ് പിക്വേ.
എന്നോടു നാളെ റൊണാൾഡ് കോമാൻ ബാഴ്സലോണയിൽ അവസരമില്ല എന്ന് പറഞ്ഞാൽ ഞാൻ ക്ലബ്ബ് വിടും. ഏന്നാൽ അതിനോട് ഒപ്പം ഞാൻ ഫുട്ബോൾ കളിയും നിർത്തും . ബാഴ്സലോണ അല്ലാത്ത ഒരു ക്ലബിൽ ഇനി കളിക്കുന്നത് എനിക്ക് ആലോചിക്കാൻ കഴിയില്ല . കാരണം പൈസ എന്നത് എന്നെ അലട്ടുന്ന ഒരു പ്രശ്നം അല്ല. എനിക്ക് ക്ലബ് ആണ് വലുത്
സ്പെയിനിൽ നൽകിയ ഒരു അഭിമുഖത്തിലാണ് പിക്വേ ഇക്കാര്യം വെളിപ്പെടുത്തിയത്.