LALIGA
സ്പെയിനിലെ രാജാക്കന്മാരായി അത്‌ലറ്റികോ മാഡ്രിഡ്
അവസാന നിമിഷം വരെ ത്രില്ലർ പോരാട്ടം നീണ്ടുനിന്ന ലാലിഗയിൽ ചാമ്പ്യന്മാരായി അത്‌ലറ്റിക്കോ.വല്ലഡോലിദ് ആയിട്ടുള്ള അവസാനമത്സരത്തിൽ തിരിച്ചുവരവിലൂടെയാണ് കിരീടം സ്വന്തമാക്കിയത്.
18ആം മിനിറ്റിൽ വല്ലഡോലിദ് താരം പ്ലാനോ കിടിലൻ കൗണ്ടറിലൂടെ ഗോൾ നേടി.എന്നാൽ 57ആം മിനിറ്റിൽ അർജന്റീന താരം കോറയ സ്കോർ ഒപ്പത്തിനൊപ്പം എത്തിച്ചു.അധികം സമയം കഴിയുന്നതിനു മുമ്പ് തന്നെ സ്ട്രൈക്കർ സുവാരസ് ലീഡ് നേടി കൊടുത്തതോടെ കിരീടത്തിലേക്ക് അത്‌ലറ്റികോ അടുക്കുകയായിരുന്നു.ഫൈനൽ വിസിൽ മുഴങ്ങി ജയം ഉറപ്പായതോടെ അവർ ലാലിഗ ചാമ്പ്യന്മാർ ആവുകയായിരുന്നു.
സ്കോർകാർഡ്
Atletico Madrid-2⃣
Correa 57′
Suarez 67′
Real Valladolid-1⃣
Plano 18