LALIGA
സ്പാനിഷ് ചാമ്പ്യന്മാർക്ക് സമനിലകുരുക്ക്
ലാലിഗ കിരീടപ്പോരാട്ടത്തിൽ വീണ്ടും സമനിലയുമായി അത്‌ലറ്റിക്കോ മാഡ്രിഡ്. അത്‌ലറ്റിക് ബിൽബാവോയ്ക്കെതിരായ മത്സരത്തിൽ 0-0 എന്ന സ്കോറിൽ കുടുങ്ങിയതോടെ പോയിന്റ് നഷ്ടമാക്കി നിലവിലെ ചാമ്പ്യന്മാർ. ഇരുടീമുകളും ഗോൾ നേടാൻ കാര്യമായി ശ്രമിച്ചിരുന്നില്ല. 78ആം മിനിറ്റിൽ പോർച്ചുഗീസ് യുവതാരം ഫെലിക്സ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് അവർക്ക് അറ്റാക്കിങ് പോരായ്മ വരുത്താൻ കാരണം ആയി.
ഫുൾ ടൈം
❤️അത്‌ലറ്റിക്കോ മാഡ്രിഡ്- 0
🖤അത്‌ലറ്റിക് ബിൽബവോ- 0