LALIGA
സൂപ്പർ താരം കളത്തിൽ തിരിച്ചെത്തുന്നു
പരിക്കിനെ തുടർന്ന് ഏറെ കാലമായി ഫുട്ബാൾ കളത്തിന് പുറത്തിരിക്കുന്ന സ്പാനിഷ് യുവ താരം അൻസു ഫാറ്റി ഈ മാസം തന്നെ ബാഴ്സലോണക്കായി കളിക്കും.ഈ മാസം 26ന് ലെവന്റെക്ക് എതിരെ നടക്കുന്ന ലാലിഗ മത്സരത്തിൽ താരം കളത്തിൽ ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ.ഫാറ്റി രണ്ട് ആഴ്ച ആയി ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.
കഴിഞ്ഞ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു പരിക്കേറ്റത്.പരിക്ക് കാരണം മൂന്ന് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നത് കൊണ്ടു തന്നെ താരത്തിന് ഒരു സീസൺ മുഴവനായി തന്നെ നഷ്ടപ്പെട്ടിരുന്നു.അൻസു തിരികെ വരുന്നത് ബാഴ്സലോണയുടെ ലാലിഗ കിരീട പോരാട്ടത്തിന് വലിയ കരുത്താകും.