LALIGA
സാവി ബാഴ്സയിലേക്ക് പോകാൻ പറ്റിയ സമയമല്ല ഇതെന്ന് ലൂയിസ് സുവാരെസ്
നിലവിൽ ബാഴ്സലോണയിൽ കളിക്കാരെ വേദനിപ്പിക്കുന്ന ഒരു യുദ്ധമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുൻ ബാഴ്സലോണ താരവും നിലവിൽ അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കറുമായ ലൂയിസ് സുവാരെസ്.സാവി പരിശീലകനായി ക്ലബ്ബിലേക്ക് വരാൻ പറ്റിയ സമയമല്ല ഇതെന്നും, അതിനായി അദ്ദേഹം കാത്തിരിക്കേണ്ടതുണ്ടെന്നും സുവാരെസ് സ്പാനിഷ് മാധ്യമമായ സ്പോർടിനോട് പറഞ്ഞു.
❝ ബാഴ്‌സലോണയിൽ കളിക്കാരെ വേദനിപ്പിക്കുന്ന ഒരു യുദ്ധമുണ്ട്. സാവിയോട് കാത്തിരിക്കാൻ ഞാൻ വ്യക്തിപരമായി ശുപാർശ ചെയ്യുന്നു. ക്ലബ്ബിൽ എത്താൻ പറ്റിയ സമയമല്ല ഇത്. അവൻ സമർത്ഥനാണ്, അവൻ കാത്തിരിക്കേണ്ടതുണ്ട്. ❞
©ഫുട്ബോൾ ലോകം