LALIGA
വീണ്ടും അവസരം തുലച്ച് ബാർസ,സമനിലയിൽ തളച്ചു ലേവാൻ്റെ
കിരീട പോരാട്ടം കനത്തു നിൽക്കുന്ന സമയത്ത് വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി ബാഴ്സലോണ.ആദ്യപകുതിയിൽ മെസ്സിയുടെയും പേദ്രിയുടെയും ഗോളിൽ മുമ്പിൽ നിന്ന ബാർസ,രണ്ടാം പകുതിയിൽ മോശം സബ്സ്ടിട്യൂഷൻ കാരണം ലീഡ് കൊണ്ട് കളഞ്ഞു. ശരവേഗത്തിൽ ലെവാൻ്റെ രണ്ടെണ്ണം തിരിച്ച് അടിച്ച് ഒപ്പമെത്തി.ലേവാൻ്റെ രണ്ടു ഗോൾ തിരിച്ചടിച്ചതിനു ശേഷം ഡെമ്പെലെ വീണ്ടും ലീഡ് ബാർസയ്ക്ക് നൽകിയെങ്കിലും ലീൺ ഗോളിലൂടെ ലേവാൻ്റെ സമനില നേടി.
നിലവിൽ 35 കളികളിൽനിന്ന് 76 പോയിന്റ്കൾ ആണ് ബാഴ്സയ്ക്ക് ഉള്ളത്.34 കളികളിൽനിന്ന് 77 പോയിന്റ്കൾ ഉള്ള അത്‌ലറ്റികോ ആണ് ഒന്നാമത്.ഇതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു എന്ന് തന്നെ പറയാം.
സ്കോർകാർഡ്
Levante-3
Melero 56
Morales 59′
Leon 82
Barcelona-3
Messi 25′
Pedri 33′
Dembele 63′