LALIGA
വാശിയേറിയ പോരാട്ടം; സമനിലയിൽ കലാശം
ലാ ലീഗയിലെ നിർണായക പോരാട്ടത്തിന് സമനിലയിൽ കലാശക്കൊട്ട്. ഗോളുകളുടെ അഭാവത്തിൽ ബാഴ്സയും അത്ലെറ്റിയും കൈകൊടുത്ത് പിരിഞ്ഞു
പന്തടക്കത്തിലും ഷോട്ടുകളിലും ബാഴ്സ ആധിപത്യം പുലർത്തി. ഡീഗോ സിമിയോണിയുടെ പ്രതിരോധക്കോട്ടയ്ക്കപ്പുറം പല തവണ കടന്നെങ്കിലും യാൻ ഒബ്ലാക്ക് ഗോളിന് മുന്നിൽ തീർത്തവൻമതിൽ തകർക്കാൻ ബാഴ്സയ്ക്കായില്ല. മറുഭാഗത്ത് ആദ്യപാദത്തിൽ ബാഴ്‌സയ്ക്കുമേൽ ആഞ്ഞടിച്ചെങ്കിലും അത്ലറ്റികോയ്ക്കും ഗോളുകളൊന്നും നേടാനായില്ല.
ലാ ലീഗാ ടൈറ്റിൽ റേസിലെ നിർണായക മത്സരത്തിലാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത് .
ബാഴ്സലോണ – 0
അത്ലറ്റികോ മാഡ്രിഡ് – 0