LALIGA
ലോറന്റെയുമായി ആറ് വർഷത്തെ പുതിയ കരാറിലെത്തി അത്ലറ്റികോ
സ്പാനിഷ് മിഡ്ഫീൽഡർ മാർക്കോസ് ലോറൻ്റെയുമായി ആറ് വർഷത്തെ പുതിയ ദീർഘ കാല കരാറിലെത്തി സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ്.2019 മുതൽ മാഡ്രിഡ് വമ്പൻമാർക്കായി ബൂട്ട് കെട്ടുന്ന ലോറൻ്റെ സ്പാനിഷ് ക്ലബ്ബിനായി 82 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ ഇത് വരെ നേടിയിട്ടുണ്ട്.
അത്ലറ്റികോ മാഡ്രിഡിൻ്റെ കഴിഞ്ഞ വർഷത്തെ ലാലിഗ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരം യുറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായിരുന്നു.എന്നാൽ ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പ് വെച്ചതോടെ 2027 വരെ 26കാരനായ താരത്തെ വാൻഡാ മെഡ്രാപോളിറ്റാനോയിൽ തന്നെ കാണാനാകും.