LALIGA
റാമോസ് @500
ലലിഗയിൽ അഞ്ഞൂറ് മത്സരങ്ങൾ തികച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഹ്യൂസ്കക്കെതിരായ മത്സരത്തിലൂടെയാണ് റാമോസ് 500 മത്സരങ്ങൾ തികച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന 10 ആമത്തെ താരമാണ് റാമോസ്. ഇതിൽ 461 മത്സരങ്ങൾ റയലിനുവേണ്ടിയും 39 മത്സരങ്ങൾ സെവിയ്യക്ക് വേണ്ടിയുമാണ്.
2004ൽ 18ആം വയസ്സിലാണ് റാമോസ് ലാലിഗയിൽ അരങേറ്റം കുറിച്ചത്. ഇന്ന് ലാലിഗയിൽ 500 മത്സരങ്ങളിൽ നിന്ന് 74 ഗോളുകളും 31 അസ്സിസ്റ്റുകളും സ്വന്തം പേരിലാക്കി ലോകഫുട്ബോളിൽ പകരംവെക്കാനില്ലാത്ത സെന്റർ ബാക്കായി വാഴുകയാണ് ‘എൽ ക്യാപിറ്റാനോ’.